Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Womens Reservation

വ​നി​താ സം​വ​ര​ണ ഭേ​ദ​ഗ​തി ബി​ൽ; ബി​ല്ലി​ന് അ​വ​ത​ര​ണാ​നു​മ​തി

ന്യൂ​ഡ​ൽ​ഹി: വ​നി​താ സം​വ​ര​ണ ഭേ​ദ​ഗ​തി ബി​ൽ ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ അ​നു​മ​തി. പ്ര​തി​പ​ക്ഷ ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് വോ​ട്ടെ​ടു​പ്പി​ലൂ​ടെ​യാ​ണ് ബി​ല്ലി​ന് അ​വ​ത​ര​ണാ​നു​മ​തി ന​ൽ​കി​യ​ത്. ബി​ല്ലി​നെ അ​നു​കൂ​ലി​ച്ച് 251 പേ​രും എ​തി​ർ​ത്ത് 185 പേ​രും വോ​ട്ട് ചെ​യ്തു.

നി​യ​മ​മ​ന്ത്രി അ​ർ​ജു​ൻ റാം ​മേ​ഘ്‌​വാ​ൾ, ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​എ​ന്നി​വ​രാ​ണ് ലോ​ക്‌​സ​ഭ​യി​ൽ ബി​ല്ലു​ക​ൾ അ​വ​ത​രി​പ്പി​ക്കു​ക. 2029 ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് സം​വ​ര​ണം ന​ട​പ്പി​ലാ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്.

അ​തേ​സ​മ​യം ബി​ല്ലി​നെ​തി​രെ പാ​ർ​ല​മെ​ന്‍റി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ന​ട​ക്കു​ക​യാ​ണ്. മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ​ത്തി​നു വേ​ണ്ടി​യാ​ണു വ​നി​താ സം​വ​ര​ണം കൊ​ണ്ടു​വ​രു​ന്ന​തെ​ന്നും ആ ​രീ​തി​യെ​യാ​ണ് എ​തി​ർ​ക്കു​ന്ന​തെ​ന്നും എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ​എം​പി പ​റ​ഞ്ഞു. ബി​ൽ ഫെ​ഡ​റ​ലി​സ​ത്തി​നു നേ​രെ​യു​ള്ള ആ​ക്ര​മ​ണ​മെ​ന്ന് അ​സ​ദു​ദ്ദീ​ൻ ഒ​വൈ​സി പറഞ്ഞു.

ബി​ൽ വ​നി​താ സം​വ​ര​ണ​ത്തി​നു വേ​ണ്ടി​യു​ള്ള​ത​ല്ല, മ​റി​ച്ച് മു​സ്‌​ലിം സം​വ​ര​ണം ഇ​ല്ലാ​താ​ക്കാ​ൻ വേ​ണ്ടി​യു​ള്ള​തും കൂ​ടു​ത​ൽ ജ​ന​സം​ഖ്യ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ൾ​ക്കു കൂ​ടു​ത​ൽ അ​ധി​കാ​രം ന​ൽ​കി പാ​ർ​ല​മെ​ന്‍റ​റി ജ​നാ​ധി​പ​ത്യം ഇ​ല്ലാ​താ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള​തു​മാ​ണെ​ന്നും ഒ​വൈ​സി ആരോപിച്ചു. 

Latest News

Corehub Up